കല്ലമ്പലം: പുളിവേലിക്കോണം ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ - നാഗരാജാപുനഃപ്രതിഷ്ഠാ മഹോത്സവത്തിന് നാളെ കൊടിയേറും. മാർച്ച് 7ന് സമാപിക്കും. നാളെ രാവിലെ 7ന് കലശാഭിഷേകം, 11.30ന് നാഗരുപൂജ, വൈകിട്ട് 6ന് ആചാര്യവരണം, രാത്രി 7.30ന് തൃക്കൊടിയേറ്റ്, 9ന് മുളയിടൽ. മാർച്ച് 6വരെ പതിവ് ക്ഷേത്ര പൂജകൾക്ക് പുറമേ കലശാഭിഷേകവും ഭഗവതിപ്പാട്ടും വിളക്കും. 2ന് മാലപ്പുറം പാട്ടും തൃക്കല്യാണ പൂജയും.
സർപ്പപ്രതിഷ്ഠാ ദിനമായ 4ന് വൈകിട്ട് പുള്ളുവൻപാട്ട്, തുടർന്ന് ബിംബവും പ്രധാന കലശവും എഴുന്നള്ളിക്കൽ, 5.20ന് സർപ്പ പ്രതിഷ്ഠ തുടർന്ന് ജീവകലശാഭിഷേകം, നാഗർക്ക് ഊട്ട്, പ്രസാദ വിതരണം. 5ന് വൈകിട്ട് ദേവിക്ക് പൂമൂടൽ, ആത്മീയ പ്രഭാഷണം. 6ന് വൈകിട്ട് 6.30ന് വിശേഷാൽ ചമയവിളക്ക്, രാത്രി 9ന് പള്ളിവേട്ട. 7ന് രാവിലെ 9.30ന് ശേഷം ആറാട്ട് പുറപ്പെടൽ, ഉച്ചയ്ക്ക് 12ന് കൊടിയിറക്ക്, മംഗളപൂജ, രാത്രി 8 ന് വടക്കുംപുറത്ത് മഹാഗുരുതി. 28,2,4,6 തീയതികളിൽ അന്നദാനം ഉണ്ടാകും.