
കിളിമാനൂർ: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ, മാത്തയിൽ കുന്നുവിള വീട്ടിൽ അനുവിനെയാണ് (30) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് വയസുകാരനെ പ്രതി വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി അദ്ധ്യാപകനോട് പറയുകയും തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.