
തിരുവനന്തപുരം: ക്രമസമാധാനനില തകർന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ദിവസവും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എമ്മിന്റെ സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമർച്ച ചെയ്യാൻ പൊലീസിന് കഴിയാത്തത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് തളർന്നു കിടക്കുന്ന മാതാവിന്റെ മുന്നിൽ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഗുണ്ട ക്രൂരമായ പീഡനത്തിനിരയാക്കി.
ജയിലിൽ നിന്ന് പുറത്തുവന്നാൽ പെൺകുട്ടിയെയും സാക്ഷിമൊഴി പറഞ്ഞവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഹോട്ടലിൽറിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നത്. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ നടപടിയെടുക്കുന്നില്ല.
കേരളം മുഴുവൻ ഗുണ്ടാ കൊറിഡോറായി. എല്ലാം നിസാരമായി കാണുന്ന മുഖ്യമന്ത്രി പാർട്ടിക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.