ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലം ബസ് സ്റ്റോപ്പിൽ ബസ്ബേ ഇല്ലാത്തത് ദുരിതം വിതയ്ക്കുന്നു. പലപ്പോവും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.
ആറ്റിങ്ങൽ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഇടത്താണ് ബസ് ബേ ഇല്ലാത്തത്. ഇവിടെ ബസ് കാത്തുനിൽക്കുന്നത് 30 അടിയോളം ഉയരത്തിലാണ്. കൂടാതെ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ബസ്സുകൾ നിറുത്താൻ ഇടം ഇല്ലാത്തതാണ് അപകട കാണം. കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമം, പന്തലക്കോട് പാറക്കാട് അരികത്തുവാർ, ആറ്റിങ്ങൽ നഗരസഭയിലെ ചിറ്റാറ്റിൻകര. വലിയകുന്ന് ഇടയ്ക്കോട് പ്രദേശങ്ങളിലുള്ള വരും ഈ സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസ്സിന്നായി ഈ സ്റ്റോപ്പിൽ നിന്നും 400 മീറ്ററോളം തെക്കുമാറിയാണ് സർവ്വേ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഇവിടെ അപകടം കുറയ്ക്കാൻ എത്രയും വേഗം ബസ് ബേ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.