
തിരുവനന്തപുരം : പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി ജില്ലയിൽ 2237 കേന്ദ്രങ്ങൾ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ജോസ് ഡിക്രൂസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിയോ വിതരണം.ബസ് സ്റ്റോപ്പും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെ ആളുകൾ എത്തുന്ന 53 കേന്ദ്രങ്ങളും വാക്‌സിൻ ബൂത്തുകൾ തയ്യറാക്കും.കൊവിഡ് ബാധിതരായ കുട്ടികൾക്ക് 28ദിവസത്തിന് ശേഷം പോളിയോ നൽകിയാൽ മതി. പനി,ചുമ,തൊണ്ടവേദന,ജലദോഷം,ക്ഷീണം,ശരീരവേദന,തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളും രക്ഷിതാക്കളും പോളിയോ ബൂത്തിൽ എത്തരുത്.അഞ്ചു വയസിൽ താഴെയുള്ള 215503 കുട്ടികളാണ് അർഹരായിട്ടുള്ളതെന്നും ഡി.എം.ഒ അറിയിച്ചു.