ആറ്റിങ്ങൽ: യുക്രെയിനിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകിയതായി അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. എയർ ഇന്ത്യ അമിതമായ വിമാന യാത്രാക്കൂലി ഇടാക്കുന്നത് ഒഴിവാക്കണമെന്നും എം.പി കത്തിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം യുക്രൈനിലുള്ള 20,000 ഇന്ത്യക്കാരിൽ നാലായിരത്തോളം പേരെ മാത്രമാണ് തിരികെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. കുടുങ്ങിപ്പോയ വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റി ഭക്ഷണവും വെള്ളവും സുരക്ഷിതമായ താമസവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.