ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 28ന് രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. അടൂർപ്രകാശ് എം.പി,​ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി,​ വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ എം.എസ്. നഹാസ്,​ ബി.ഹരേഷ് കുമാർ,​ പി.ഗണേഷ്,​ ഗിരിജ,​ ശങ്കർ,​ മധു.ആർ,​ എസ്.ലെനിൻ,​ അംബിരാജ,​ ജയചന്ദ്രൻ,​ സന്തോഷ് എന്നിവർ സംസാരിക്കും. പി.ഡബ്ളിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ വി.സന്തോഷ് റിപ്പോർട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ സ്വാഗതവും പ്രിൻസിപ്പൽ ആർ.സുധാശങ്കർ നന്ദിയും പറയും.