തിരുവനന്തപുരം : ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.രാവിലെ 10 30ന് സിറ്റി പൊലീസ് കമ്മീഷണർ സ്‌പർജൻ കുമാർ ഉദ്ഘാടനം ചെയ്യും.ഒറ്റച്ചുവട്, കൂട്ടച്ചുവട്, കൈപ്പൊരെ,കുറുവടി, വാള് പരിച, ഉറുമീ പരിചയം എന്നീ ഇനങ്ങളിൽ സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 180 പേർ പങ്കെടുക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ സമ്മാനദാനം നിർവഹിക്കും.