
വർക്കല: നട്ടെല്ലിനും കഴുത്തിനും പൊട്ടലേറ്റ് ചികിത്സയിൽ കഴിയുന്ന ദമ്പതികൾ ചികിത്സയ്ക്കായി സഹായം തേടുന്നു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാളയംകുന്ന് നന്ദുഭവനിൽ രാധാകൃഷ്ണൻ (56), ഭാര്യ രേണുക (50) എന്നിവരാണ് സുമനസുകളുടെ സഹായം തേടുന്നത്.
ഒന്നരമാസം മുൻപാണ് ദമ്പതികൾ അപകടത്തിൽപ്പെടുന്നത്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണനും ഭാര്യ രേണുകയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. ആടിന് തോലൊടിക്കാനായി ഏണിവഴി പ്ലാവിൽ കയറ്റുന്നതിനിടയിൽ ഏണി പിടിച്ചുനിൽക്കുകയായിരുന്ന രേണുകയുടെ ശരീരത്തിലൂടെ ഏണി മറിഞ്ഞുവീണു. അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ രാധാകൃഷ്ണനും വീണു. രണ്ടുപേർക്കും നട്ടെല്ലിനും കൈകാലുകൾക്കും വാരിയെല്ലിനും ഗുരുതരമായി പൊട്ടലുണ്ടായി. ഇരുവരും ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കും മറ്റുമായി 20ലക്ഷം രൂപയുടെ ചെലവുണ്ട്. ഇത്രയും വലിയൊരു തുക കണ്ടെത്താൻ ഇവർക്ക് കഴിയുന്നില്ല.
അതിന് വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. മകൻ അനന്തുവിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വർക്കല ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0139053000111271. IFSC : SIBL0000139. ഫോൺ: 8156841778