laptop-

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സബ് സെന്ററുകളായ പുതുക്കരി ആനത്തലവട്ടം. മേൽ കടയ്ക്കാവൂർ, പുളുന്തുരുത്തി, മെയിൻ സെന്റർ എന്നിവയുടെ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡോ.കക്കു സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസന്റ് സരിത, വാഹീദ് എം.എ, രേണുകാ മാധവൻ, അനൂപ്, മോനി ശാർക്കര, അൽസിൽ അൻസാരി, രാഖി, ശിവ പ്രഭ, ഫാത്തിമ ഷാക്കീർ, മിനി ദാസ് ഷീബ ഡോ. അർനോൾഡ് ദീപക്, പഞ്ചായത്ത് സെക്രട്ടറി ബിന്ദുലേഖ തുടങ്ങിയവർ സംസാരിച്ചു.