തിരുവനന്തപുരം : ഭരണഘടനാ വ്യവസ്ഥയും ഗവർണറുടെ പദവിയും എന്ന വിഷയത്തിലുള്ള ചർച്ചാ സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് പ്രസ്‌ക്ലബ് ഹാളിൽ നടക്കും.ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ കണ്ടംപററി സ്റ്റഡീസ് എന്ന സംഘടനയുടെ കേരള ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, ബി.ജെ.പി നേതാവ് വി.പി.ശ്രീപത്മനാഭൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,സി.എം.പി നേതാവ് സി.പിജോൺ, ഗവ.ലോ കോളേജ് അസി. പ്രൊഫ.എൻ.എൽ. സജികുമാർ എന്നിവർ പ്രസംഗിക്കും.