തിരുവനന്തപുരം: അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ സിൻഡിക്കേറ്റ് അംഗം ഡോ.എസ് നസീബ് ഉദ്‌ഘാടനം ചെയ്‌തു.സിൻഡിക്കേറ്റ് അംഗം പ്രൊഫസർ കെ.ജി. ഗോപ്ചന്ദ്രൻ, ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പ്രൊഫസർ പി.എം രാധാമണി, ജനറൽ സെക്രട്ടറി ഡോ.എ. കെ അമ്പോറ്റി,അക്വാറ്റിക് വിഭാഗം മേധാവി പ്രൊഫസർ എ. ബിജുകുമാർ, കെ.യു.ടി.എ മുൻ ജനറൽ സെക്രട്ടറി പ്രൊഫസർ വി.ബിജു,പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.അരുൺകുമാർ എന്നിവർ സംസാരിച്ചു.