shamsudheen-94

ഇരവിപുരം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരന്മാർ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ 42 ചല്ലിക്കുഴിയിൽ വീട്ടിൽ ഷംസുദ്ദീൻ (94), സഹോദരൻ മലപ്പുറം കാളികാവ് തെന്നാടൻ ഹൗസിൽ തെന്നാടൻ അബ്ദുൽ അസീസ് (92) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഷംസുദീൻ മരിച്ചത്. ഒന്നരയോടെ അബ്ദുൽ അസീസും മരിച്ചു. ഇരുവരുടെയും കബറടക്കം നടത്തി. ഷംസുദീന്റെ ഭാര്യ :റംലത്ത് ബീവി.

മക്കൾ: മെഹർബാൻ, റുമൈസ, നൗഷാദ്, ഫാമിദ, സജിത. മരുമക്കൾ: ബദറുദീൻ ( ബുറൈദ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി), ഷാജഹാൻ (കെ.എസ്.എ), ഷംല, ഷംസുദീൻ (റോയൽ ഫാബ്രിക്കേഷൻ,​ അഞ്ചാലുംമൂട് ), ഷാക്കിർ.

അബ്ദുൽ അസീസിന്റെ ഭാര്യ പരേതയായ സുബൈദ. മക്കൾ: ഷാനവാസ്, ജാഫർ ഖാൻ, ജ്യോസ്‌ന. മരുമക്കൾ: റഹിയാനത്ത്, ഫാത്തിമ, സലീം.