photo

നെടുമങ്ങാട്: ഇടറോഡുകളിൽ സർവീസ് നടത്തുന്ന ഗ്രാമവണ്ടി പദ്ധതി ഏപ്രിലിൽ യാഥാർത്ഥ്യമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇടറോഡുകളിൽ ചെറിയ ബസ് സർവീസുകൾ ആരംഭിച്ച് യാത്രാക്ലേശം പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച ആറ് സിറ്റി ഷട്ടിൽ സർവീസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്

വെള്ളയമ്പലം - വഴുതക്കാട് - തൈക്കാട് - തമ്പാനൂർ - സെക്രട്ടേറിയറ്റ് വഴി വികാസ് ഭവനിലേക്കും, എൽ.എം.എസ് - വികാസ്ഭവൻ - സെക്രട്ടേറിയറ്റ് - ജനറൽ ആശുപത്രി വഴി ലുലുമാളിലേക്കും, അഴിക്കോട് നിന്ന് എൽ.എം.എസ് - സെക്രട്ടേറിയറ്റ് വഴി കിഴക്കേകോട്ടയിലേക്കും, അഴിക്കോട് നിന്ന് പൂന്തുറ - ബീമാപള്ളി വഴി കിഴക്കേകോട്ടയിലേക്കുമാണ് ആദ്യഘട്ടമായി സർവീസ് നടത്തുന്നത്.

സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ സ്വാഗതം പറഞ്ഞു, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ, കെ.എസ്.ആർ.ടി.സി.എ ജില്ലാപ്രസിഡന്റ് ആർ.വി.ഷൈജുമോൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.വി.അജി, ടി.ഡി.എഫ് നെടുമങ്ങാട് യൂണിറ്റ് വൈസ് പ്രസിഡന്റ് എ.സിയാദ്, ബി.എം.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി.ആർ.ആദർശ് തുടങ്ങിയവർ പങ്കെടുത്തു.