നെയ്യാറ്റിൻകര: ആറാലുംമൂട് പൂജാ നഗറിൽ തുടിക്കോട്ടുകോണത്ത് ശിവരാജൻ (60) പ്ലാവിൽ നിന്ന് വീണുമരിച്ചു. ഇന്നലെ രാവിലെ വീടിന് സമീപത്തായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ ശിവരാജൻ സമീപത്തെ പുരയിടത്തിൽ തേങ്ങയിട്ടതിനു ശേഷം പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാസന്തിയാണ് ഭാര്യ. മക്കൾ: വിപിൻരാജ്, നിമ, നിഷ്മ. മൃതദേഹം മോർച്ചറിയിൽ. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.