
തിരുവനന്തപുരം:എൻ.എസ്.എസ് ആചാര്യൻ മന്നത്ത് പദ്മനാഭന്റെ 52-മത് ചരമവാർഷികം തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ സമുചിതമായി ആചരിച്ചു.യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 52 നിറദീപങ്ങൾ തെളിച്ചശേഷം ഉപവാസം, പുരാണ ഗ്രന്ഥപാരായണം, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന എന്നിവയോടെയാണ് സമാധിദിനാചരണം നടന്നത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി വിജു വി.നായർ,ഭരണസമിതിയംഗങ്ങളായ എം. കാർത്തികേയൻ നായർ, വി. വേണപ്പൻനായർ, കെ. ആർ വിജയകുമാർ,ശാസ്തമംഗലം മോഹൻ,എസ്. ഗോപിനാഥൻ നായർ,മനു. ടി.ജി നായർ, അഡ്വ. എം.ജി കൃഷ്ണകുമാർ,വി.എസ്.കെ നായർ,കെ.വിജയകുമാരൻനായർ,പി. മുരളീധരൻനായർ, ഡോ. ജി.വി ഹരി, പ്രതിനിധി സഭാംഗങ്ങളായ ആർ. ഹരികുമാർ, കെ.ആർ.ജി ഉണ്ണിത്താൻ,തലനാട് ചന്ദ്രശേഖരൻനായർ, എം.എസ് പ്രസാദ്,വനിതാ യൂണിയൻ പ്രസിഡന്റ് എം.ഈശ്വരിയമ്മ,വനിതാ യൂണിയൻ സെക്രട്ടറി ലീലാ കരുണാകരൻ എന്നിവർ സമാധിദിനാചരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വിവിധ എൻ.എസ്.എസ് കരയോഗം പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.