
തിരുവനന്തപുരം: ഭീഷണിക്കത്തുകൾ വരാറുണ്ടെന്നും താൻ അതൊന്നും ഗൗനിക്കാറില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. സർക്കാരിനോട് ഇതുവരെ താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്ന ഹർജി പരിഗണിക്കവേ ലോകായുക്ത പറഞ്ഞു.
വ്യക്തികൾ ക്രമക്കേട് നടത്തിയെങ്കിലേ ലോകായുക്തയ്ക്ക് പരിശോധിക്കാൻ അധികാരമുള്ളുവെന്നും മന്ത്രിസഭയെടുത്ത തീരുമാനങ്ങൾ പരിശോധിക്കാനുള്ള അധികാരമില്ലാത്തതിനാൽ ഹർജി തള്ളാമെന്നും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ സുരക്ഷയ്ക്കു പോയ പൊലീസുകാരന്റെ കുടുംബത്തിന് എന്തിനാണ് പണം അനുവദിച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ചോദിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളിൽ നിരവധിപേർ മരിക്കുന്നുണ്ട്. അവർക്കൊന്നും സർക്കാർ പണം കൊടുക്കാതെ ഈ മൂന്നുപേരുടെ കുടുംബത്തിനു മാത്രമായി വലിയ തുക സഹായം അനുവദിച്ചു. കോടിയേരിയുടെ സുരക്ഷയ്ക്കായാണ് പോയതെങ്കിലും അത് ഔദ്യോഗിക ഡ്യൂട്ടിയുടെ
ഭാഗമല്ലേയെന്നും ,പണം നൽകാൻ സർക്കാരിനു ബാധ്യതയില്ലേയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.