vnd

വെള്ളനാട്:വെള്ളനാട് ഡെയിൽ വ്യു കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന നാഷണൽ സയൻസ് ഡേ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെ.യു.എച്ച്.എസ് മുൻ വൈസ് ചാൻസിലർ ഡോ.എം.സി.കെ.നായർ,പാലോട് ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ.ആർ.പ്രകാശ് കുമാർ,കേരള സയൻസ് അക്കാദമി ജനറൽ സെക്രട്ടറി രമേശ് കുമാർ,കോളേജ് സി.ഇ.ഒ ഷൈജു ഡേവിഡ് ആൽഫി,ചെയർമാൻ സി.എസ്.ഡീനാ ദാസ്,പ്രിൻസിപ്പൽ ഡോ.പി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.കോളജിൽ ഡെയിൽ വ്യു സ്ഥാപകരായ ക്രിസ്തുദാസിന്റെയും ഭാര്യ ശാന്തദാസിന്റെയും ചിത്രം ഗവർണർ അനാച്ഛാദനം ചെയ്തു.