
തിരുവനന്തപുരം: കേരള സർവകലാശാല ജൂലായിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ.ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്റേഷൻ - 2016 അഡ്മിഷൻ ആന്വൽ സ്കീം) സപ്ലിമെന്ററി, സെപ്തംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി, വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരമുള്ള ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്സി, മാർച്ച് 3 ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം കോം./എം.എസ്.ഡബ്ലൂ./എം.എം.സി.ജെ. (2020 അഡ്മിഷൻ) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്ട്രേറേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് 4 വരെയും 150 രൂപ പിഴയോടെ മാർച്ച് 8 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം.ഫെബ്രുവരി 28 ന് നടത്തുന്ന കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സർവകലാശാല അനുവദിച്ച വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡോ പഠന വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഉപയോഗിക്കാം.