പോത്തൻകോട്: തോന്നയ്ക്കൽ കുടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം മാർച്ച് ഒന്നിന് നടക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 10 ന് സമൂഹ മഹാമൃത്യുഞ്ജയ ഹോമം.വൈകിട്ട് 6.40 ന് ദീപക്കാഴ്ചയിൽ ചലച്ചിത്രതാരം ജയൻ ചേർത്തല ആദ്യ ദീപം തെളിക്കും. 7 ന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് തോന്നയ്ക്കൽ രവിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന മഹാശിവരാത്രി സമ്മേളനം വി.ശശി.എം.എൽ.എ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണർ ഏ.ഡി.ജി.പി. ആനന്ദകൃഷ്ണൻ.എസ്. വിശിഷ്ടാതിഥിയായിരിക്കും. ശബരിമല മുൻ മേൽശാന്തി എൻ. വിഷ്ണുനമ്പൂതിരി ശിവരാത്രി സന്ദേശം നൽകും. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കുകയും അക്കാഡമിക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. രാത്രി 9 ന് ആത്മീയ ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ: വെങ്ങാനൂർ ബാലകൃഷ്ണൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 11 മുതൽ പുലരും വരെ ആദ്ധ്യാത്മിക പ്രദർശനം.