ani-

കിളിമാനൂർ:കാർഷിക മേഖലയെ പൊതുവിലും നെൽകർഷകരെ പ്രത്യേകിച്ചും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.സി.പി.ഐ കിളിമാനൂർ മണ്ഡലത്തിലെ നഗരൂർ ലോക്കൽ കമ്മിറ്റിയിലെ വെള്ളല്ലൂരിൽ എം.കെ. സുകുമാരൻ സ്മൃതി മണ്ഡപം അനാവരണവും സി.പി.ഐ വെള്ളല്ലൂർ ബ്രാഞ്ച് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വെള്ളല്ലൂരിൽ സുകുമാരൻ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളല്ലൂരിൽ മാവേലി സ്റ്റോർ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.ഉദ്ഘാടന യോഗത്തിൽ വെള്ളല്ലൂർ ശശിധരൻ അദ്ധ്യക്ഷനായിരുന്നു.ദീപു അനുശോചന പ്രമേയം അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി സതീഷ് വെള്ളല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്രാഞ്ച് സമ്മേളനത്തിൽ വിജയകുമാർ അദ്ധ്യക്ഷനായി.എ.എം റാഫി, ജി.എൽ.അജീഷ്,ബി.എസ്.റജി,എസ്. സത്യശീലൻ.ധനപാലൻ നായർ.സലീം വട്ടവിള,എന്നിവർ സംസാരിച്ചു.

വെള്ളല്ലൂരിലെ മികച്ച വ്യവസായ സംരംഭകൻ സുശീലൻ,മികച്ച മാതൃക യുവകർഷകൻ സനിൽ തൈക്കൂട്ടം, വെള്ളല്ലൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന എം.കെ. സുകുമാരന്റെ ഭാര്യ വാസന്തി,എം.കരുണാകരന്റെ മകൾ ഹേന, 16, 17 വാർഡുകളിലെ മികച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. സതീഷ് വെളളല്ലൂരിനെ ബ്രാഞ്ച് സെക്രട്ടറിയായും അസിസ്റ്റന്റ് സെക്രട്ടറിയായി എൽ.എസ്. ദീപുവിനെയും തിരഞ്ഞെടുത്തു.കെ.അനിൽകുമാർ സ്വാഗതവും ദീപു നന്ദിയും പറഞ്ഞു.