
കിളിമാനൂർ:കെ.എസ്.ആർ.ടി.സി കളിമാനൂർ ഡിപ്പോയിൽ നിന്നാരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന്റെ ആദ്യ യാത്രാ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു.രണ്ടു ബസുകളാണ് ഡിപ്പോയ്ക്ക് അനുവദിച്ചത്.കോളേജും സ്കൂളും തുറന്നതിനാൽ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.പഴയകുന്നുമ്മൽ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ് അജ്മൽ,എൻ. സലിൽ,ഡി.ടി.ഒ സുരേഷ്,ഇൻസ്‌പെക്ടർ അജിത്,സജി കുമാർ,മുരളി എന്നിവർ പങ്കെടുത്തു.