
കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിലെ കുന്നുമ്മൽ വാർഡിലെ അഞ്ച് കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഗുരുമന്ദിരം ജംഗ്ഷനിൽ എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു.മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സ്പോൺസർമാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എൻ.സലിൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണൻ, കിളിമാനൂർ എസ്.എച്ച്. ഒ എസ്.സനൂജ്, ബ്ലോക്ക് അംഗം എൻ.സരളമ്മ,പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ദീപ.ജന പ്രതിനിധികളായ ഗിരിജ കുമാരി,ദീപ്തി,രതി പ്രസാദ്,എസ്.അനിൽ കുമാർ,അജയകുമാർ,വി.ഗിരീഷ്,പി.ലാലി എന്നിവർ പ്രസംഗിച്ചു. കുന്നുമ്മൽ,അശ്വതി വിലാസത്തിൽ ജിനേഷ്, ആർ.ജി ഭവനിൽ അനിൽകുമാർ എന്നിവരാണ് കാമറ സംഭാവന ചെയ്തത്.