വർക്കല:അയിരൂർ തൃമ്പല്ലൂർ ഭഗവതിക്ഷേത്രത്തിലെ ഉത്സം മാർച്ച് 1 മഹാശിവരാത്രിദിനത്തിൽ ആരംഭിക്കും. എല്ലാദിവസവും രാവിലെയും വൈകിട്ട് ക്ഷേത്രാചാരപ്രകാരമുളള ചടങ്ങുകൾ നടക്കും.ഒന്നിന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം,ശുദ്ധിക്രീയകൾ എന്നിവയ്ക്കു ശേഷം 9.20നും 9050നുമിടയ്ക്ക് കൊടിയേറും.8.30ന് ഭാഗവതപാരായണം തുടർന്ന് പന്തീരടിപൂജ,നവകലശപൂജ, കലശാഭിഷേകം,അഹസ് പൂജ, ഗണപതിക്ക് വിശേഷാൽപൂജ,പന്തിരുനാഴി നേദ്യം,വലിയഉരുളിനേദ്യം.2ന് രാവിലെ 8.15ന് മഹാമൃത്യുഞ്ജയഹോമം,8.30ന് നവകലശപൂജ,10.30ന് കലശാഭിഷേകം,കുങ്കുമാഭിഷേകം,കളഭാഭിഷേകം.3ന് രാത്രി 8.30ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ നാടകം. 4ന് രാവിലെ 10ന് ഉത്സവബലി തുടർന്ന് കലശാഭിഷേകം,കുങ്കുമാഭിഷേകം, കളഭാഭിഷേകം,രാത്രി 9ന് വർക്കല വിക്ടറി വോയ്സിന്റെ കരുനിലക്കോട് അജിത് നയിക്കുന്ന ഭക്തിഗാനസമന്വയം. 5ന് രാത്രി 9ന് തിരുവനന്തപുരം പാർത്ഥസാരഥി അവതരിപ്പിക്കുന്ന മെഗാഹിറ്റ് നൃത്തനാടകം.6ന് രാവിലെ 8.30 മുതൽ അശ്വതിപൊങ്കാല,വൈകിട്ട് 5ന് ഗറപതിക്ക് ഉണ്ണിയപ്പം മൂടൽ, 6ന് ആറാട്ടെഴുന്നളളിപ്പ്, 7ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, ദേവിക്ക് പുഷ്പാഭിഷേകം, 7.30ന് ചമയവിളക്ക്, 8ന് വലിയഉരുളി നേദ്യം, തുടർന്ന് യക്ഷിഅമ്മക്ക് പൂപ്പട, 9ന് കൊല്ലം അനശ്വരയുടെ നാടകം. 7ന് രാവിലെ 5.30ന് ഉരുൾ, 6.30ന് ശയ്യവിടർത്തൽ, അഷ്ടദ്രവ്യഗണപതിഹോമം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, 11ന് നൂറുംപാലുംഊട്ട്, 11.30ന് അന്നദാനം, വൈകിട്ട് 5ന് ആരാട്ട് എഴുന്നളളിപ്പ്, 30ൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, 6ന് വിശേഷാൽ അലങ്കാരദീപാരാധന, 9ന് വില്ലിൽതൂക്കം, 9.30ന് മേജർസെറ്റ് കഥകളി.