കടയ്ക്കാവൂർ:തിനവിള തെക്കതിൽ മാടൻനട ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് ആരംഭിച്ച് മാർച്ച് 6ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 5.45ന് മഹാഗണപതിഹോമം, 28ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.15ന് തൃക്കൊടിയേറ്റ് തുടർന്ന് സപ്തദ്രവ്യ മഹാമൃത്യുഞ്ജയ ഹവനം,വൈകിട്ട് 6ന് സോപാന സംഗീതം, രാത്രി 7ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭം, മാർച്ച് 1ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് ഉത്സവബലി തുടർന്ന് മാതൃക്കൽ ദർശനം, വൈകിട്ട് 6ന് സോപാന സംഗീതം തുടർന്ന് തോറ്റംപാട്ട്, 2ന് രാവിലെ 7.05ന് ഉണ്ണിയപ്പം മൂടൽ, 3ന് രാവിലെ 8ന് നാഗരൂട്ട്, വൈകിട്ട് 5.45ന് സമൂഹ ഭഗവതി സേവ, 4ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 4ന് ഘോഷയാത്ര, 5ന് രാവിലെ 10ന് ക്ഷേത്രത്തിൽ നിന്നും താമരപ്പള്ളി വള്ളക്കടവിലെത്തി തിരു ആറാട്ട് തിരിച്ചെഴുന്നള്ളത്ത് നീരാഞ്ജന വിളക്കോടുകൂടി താമരപ്പള്ളി ആറാട്ടുകടവിൽ നിന്ന് മുളയ്ക്കോട് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആറാട്ട് എഴുന്നള്ളത്ത് തുടർന്ന് തൃക്കൊടിയിറക്ക്, 6ന് രാവിലെ 5.45ന് മഹാഗണപതിഹോമം, 8ന് കളാഭിഷേകം, മംഗളാരതി എന്നിവ നടക്കും.