photo

പാലോട്:കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷതവഹിച്ചു.പാലോട് ഡിപ്പോ ഐ.സി കെ .ആർ മഹാദേവൻ സ്വാഗതംപറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.റിയാസ്,പാലോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.മധു,നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പേരയം ശശി,കെ.എസ്.ആർ.ടി.ഇ.എ,സി.ഐ.ടി.യു സെക്രട്ടറി ഡോ.കവിത.ആർ.നായർ,ഇൻസ്പെക്ടർ വിക്രമൻ കാണി തുടങ്ങിയവർ പങ്കെടുത്തു.