വിതുര: വിനോബാനികേതൻ ആലുംകുഴി ആയിരവില്ലി തമ്പുരാൻക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും അശ്വതി പൊങ്കാല മഹോത്സവവും മാർച്ച് മൂന്ന് മുതൽ ആറ് വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. സാജു, സെക്രട്ടറി കെ. ശ്രീകുമാർ എന്നിവർ അറിയിച്ചു. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രതന്ത്രി അടൂർ പന്നിവിഴ ഇടമനമഠത്തിൽ ബ്രഹ്മശ്രീ നാരായണപണ്ടാരത്തിൽ, ക്ഷേത്രമേൽശാന്തി സുരേഷ് എന്നിവർ കാർമ്മികത്വം വഹിക്കും. 3ന് രാവിലെ 7ന് ഭാഗവതപാരായണം,7.30ന് കൊടിമരഘോഷയാത്ര, 8ന് മഹാമൃത്യുജ്ഞയഹോമം, ഉച്ചക്ക് 12.15ന് കൊടിമരംനാട്ടൽ,1ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 6.45ന് തൃക്കൊടിയേറ്റ്. രാത്രി 8 ന് മഹാസുദർശനഹോമം. 8.45 ന് ഭഗവതിസേവ. 4ന് 8.30ന് നവകലശപൂജ, കലശാഭിഷേകം, തമ്പുരാന് ഭസ്മാഭിഷേകം, കളഭാഭിഷേകം, രാത്രി 8 ന് ഭഗവതിസേവ, 5 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, തുടർന്ന് നവകം, പഞ്ചഗവ്യം, നവകലശപൂജ, കലശാഭിഷേകം, ഉപദേവൻമാർക്ക് കലശം തുടർന്ന് അലങ്കാരദീപാരാധന. 8 ന് രാവിലെ 8.30ന് നവകലശപൂജ, രാത്രി 7 ന് ഭഗവതിസേവ തുടർന്ന് ചാറ്റുപാട്ട്. 6ന് രാവിലെ 9.15 ന് സമൂഹപൊങ്കാല, തുടർന്ന് തുലാഭാരം, പിടിപ്പണംവാരൽ.10 ന് നാഗരൂട്ട്,12 ന് പൊങ്കാലനിവേദ്യം,ഉച്ചക്ക് 1 ന് തിരുനാൾസദ്യ,രാത്രി 7 ന് താലപ്പൊലി,ഉരുൾ, ദീപാരാധന. 8.45 ന് ഭഗവതിസേവ, വെളുപ്പിന് 4 ന് നിറപറ,തേരുവിളക്ക്,കൊടിയിറക്ക്.