വിതുര:പ്രസിദ്ധമായ വിതുര ശ്രീമഹാദേവർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ശിവരാത്രി-തൃക്കൊടിയേറ്റ് മഹോത്സവം ആരംഭിച്ചു. 7 ന് സമാപിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻനായരും സെക്രട്ടറി രാധാകൃഷ്ണൻനായരും അറിയിച്ചു.ശിവരാത്രി ദിനമായ ഇന്ന് രാവിലെ പതിവ്പൂജകളും തുടർന്ന് വിശേഷാൽപൂജകളും നടക്കും.തുടർന്ന് അഖണ്ഡനാമജപം, രാത്രി 7 ന് ഭജനധ്വനി.നാളെ രാവിലെ പതിവ്പൂജകൾ തുടർന്ന് വിശേഷാൽപൂജകൾ നൂറുംപാലും ഉൗട്ട്,മാലപ്പുറം പാട്ട് എന്നിവയും ഉണ്ടായിരിക്കും.4 ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും തുടർന്ന് പുറത്തെഴുന്നള്ളത്ത്, കളംകാവൽ,5ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും തുടർന്ന് പുറത്തെഴുന്നള്ളത്ത്,കളംകാവൽ, 6ന് രാവിലെ പതിവ്പൂജകൾ,വിശേഷാൽപൂജകൾ,തുടർന്ന് സമൂഹപൊങ്കാല,കളംകാവൽ,വൈകിട്ട് ശയനപ്രദിക്ഷിണം, തുടർന്ന് പള്ളിവേട്ട,സമാപനദിനമായ 7ന് രാവിലെ പതിവ്പൂജകൾ വിശേഷാൽപൂജ തുടർന്ന് നിലത്തിൽപ്പോര്,തിരുആറാട്ട്,വൈകിട്ട് ഒാട്ടം,പൂമാല,രാത്രി നടക്കുന്ന ഗുരുസിയോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.