nss

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ സമാധി ദിനം ആചരിച്ചു.യൂണിയൻ ചെയർമാൻ പി എസ് നാരായണൻ നായർ ആചാര്യ സ്‌മൃതി മണ്ഡപത്തിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. രാമായണ പാരായണം, ഉപവാസം, പുഷ്പാർച്ചന എന്നിവ നടന്നു. എം.എൽ.എ മാരായ എം വിൻസെന്റ്, കെ. ആൻസലൻ, ഐ.ബി.സതീഷ്, സി.കെ.ഹരീന്ദ്രൻ, നഗരസഭാ ചെയർമാൻ രാജ്‌മോഹൻ,യൂണിയൻ സെക്രട്ടറി വി.ഷാബു, യൂണിയൻ ഭരണസമിതി അംഗങ്ങളായ ജി.പ്രവീൺ കുമാർ,കെ.രാമചന്ദ്രൻ നായർ,മുരളീധരൻ നായർ,സുഭിലാൽ. എ.വി, കെ.മാധവൻ പിള്ള ,എം.എസ് പ്രേംജിത്ത്, മാമ്പഴക്കര രാജശേഖരൻ നായർ,എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ഡി വേണുഗോപാൽ,വി. നാരായണൻ കുട്ടി,അയിര സുരേന്ദ്രൻ,ഡോ.വിഷ്ണു,എൻ.എസ്.എസ് ഇൻസ്പെക്ടർ ജി.ജെ.ജയമോഹൻ എന്നിവരും കരയോഗ വനിതാ സമാജ, സ്വയംസഹായ സംഘ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.യൂണിയന്റെ കീഴിലുള്ള 125 കരയോഗങ്ങളിലും സമാധി ദിനാചരണം സംഘടിപ്പിച്ചു.

മാരായമുട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാധി ദിനാചരണത്തിൽ കരയോഗ മന്ദിരത്തിൽ പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർത്ഥനയും നടന്നു. കരയോഗം പ്രസിഡന്റ് അഡ്വ. ജി.അജയകുമാർ,സെക്രട്ടറി പി.മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് ടി.ശ്രീകണ്ഠൻ നായർ, കരയോഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.