
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിൽ എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ പങ്കാളിയായി.
കാസർകോട് ഡി.സി.സി 25 ലക്ഷം രൂപയും പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക് കൈമാറിയ ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ട്രഷറർ വി. പ്രതാപചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.