adoor

കിളിമാനൂർ:രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് പഞ്ചായത്തീരാജ് നിയമം രാജ്യസഭയിൽ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിന്ന ഇടതുപക്ഷവും ബി.ജെ.പിയും ഇപ്പോൾ വ്യാപകമായി പഞ്ചായത്തുകളിൽ ഐക്യമുന്നണി ഭരണം നടത്തുകയാണെന്ന് അടൂർ പ്രകാശ് എം.പി ആരോപിച്ചു.പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ എ.ഹസീനയെ അധിക്ഷേപിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മടവൂർ-പുലിയൂർക്കോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മടവൂർ പഞ്ചായത്ത് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം വർക്കല കഹാർ,പുലിയൂർക്കോണം മണ്ഡലം പ്രസിഡന്റ് എ.ഹസീന,കെ.പി.സി.സി സെക്രട്ടറി അഡ്വ:ബി.ആർ.എം ഷഫീർ,ജില്ല പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.സോണാൽജ്,അഡ്വ:എ.റിഹാസ്, എ.ഷിഹാബുദ്ദീൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ എം.എം താഹ,പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഫ്സൽ എസ്.ആർ,ബൻഷാ ബഷീർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജീന മഖ്ദൂം,സിമി സതീഷ്, സുപ്രഭ,മഹിള കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് ബീനാ സിറാജ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.