
സിനിമയിൽ എത്തിയിട്ട് 12 വർഷമായതിന്റെ ആഹ്ലാദം പങ്കുവച്ച് തെന്നിന്ത്യൻ താരം സാമന്ത. 'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റ്സ്, കാമറ, ആക്‌ഷൻ, സമാനകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ 12 വർഷമാണ് പൂർത്തിയായത്. ലോകത്തിലെ ഏറ്റവും മികച്ച വിശ്വസ്തരായ ആരാധകരെ നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്. സിനിമയോടുള്ള എന്റെ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. 'സാമന്ത കുറിച്ചു. 2010ൽ ഗൗതംമേനോൻ സംവിധാനം ചെയ്ത യേ മായേ ചേമ്പാവോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തെത്തുന്നത്.