
മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വാങ്ങിയ ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, മെഡിക്കൽ ഓഫീസർ ഡോ. പദ്മപ്രസാദിന് കൈമാറി.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.വി. അനിലാൽ, ബി. ഷീജ, സജിത്, ലിസി ജയൻ, ഷീബാ രാജ്, ലതിക, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.