നെയ്യാറ്റിൻകര: കാലവർഷക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകളെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പദ്ധതിയായി. മണ്ഡലത്തിലെ പത്തോളം റോഡുകൾ റീ ടാർ ചെയ്യുന്നതിനായാണ് 1 കോടി രൂപ അനുവദിച്ചത്. നെയ്യാറ്റിൻകര നഗരസഭയിലെ ചെമ്പരത്തിവിള - തൊഴുക്കൽ, അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള - ചെമ്പക്കുളം, തിട്ടച്ചൽ പറച്ചയിൽ കുളം - ചുണ്ടവിളാകം, കോൺവെന്റ് - ഭാസ്കർ നഗർ, ചെങ്കൽ പഞ്ചായത്തിലെ ചെങ്കൽ എൻ.എസ്.എസ് കരയോഗം - കുറിച്ചിവിള, അഴകിക്കോണം - ആശാരിക്കുളം, കാരോട് പഞ്ചായത്തിലെ പൊറ്റയിൽ - മണ്ണാംവിള - കുരിശടി, പുന്നറത്തല - മുക്കറാംവിള കുഴിഞ്ഞാൻവിള എം.എസ്.സി ചർച്ച് - താഴവിള, കുളത്തൂർ പഞ്ചായത്തിലെ കാക്കറവിള - പെരുമരത്തിൻവിള സഖറിയാസ് എന്നീ റോഡുകൾക്കാണ് കെ. ആൻസലൻ എം.എൽ.എയുടെ ഇടപെടലിലൂടെ 10 ലക്ഷം രൂപ വീതം ഭരണാനുമതി ലഭിച്ചത്. അടിയന്തരമായി ടെൻഡർ വിളിച്ച് നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു