
ആറ്റിങ്ങൽ: ഇന്ത്യൻ ജനതയെ അവഹേളിച്ച കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ സെക്രട്ടറി സി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ, അഡ്വ. ബി. സത്യൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പയസ്, വി.വിജയകുമാർ, എം.മുരളി (സി.ഐ.ടി.യു), അഡ്വ.എസ്. ലെനിൻ (കർഷക സംഘം), ആർ.രാജു, സി.എസ്. അജയകുമാർ (കർഷക തൊഴിലാളി യൂണിയൻ), മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി എന്നിവർ സംസാരിച്ചു.