
തിരുവനന്തപുരം: സ്വാധീനമുള്ളവർക്ക് നാട്ടിൽ എന്തും കൈയേറാമെന്ന സ്ഥിതിയാണെന്നും മുട്ടത്തറ കരിയിൽ തോടിനോട് ചേർന്നുള്ള കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കരിയിൽ തോടിനോട് ചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി എം.പി. സാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അലക്‌സ് സാം ക്രിസ്മസ്, ഏരിയ സെക്രട്ടറി മാരായ ഉയമലയ്ക്കൽ ബാബു, തിരുവല്ലം മോഹനൻ, വിനോദ് കുമാർ. കെ, രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, ബിച്ചു.കെ.വി, നാരുവാമൂട് ധർമ്മൻ, ആറയൂർ സുകുമാരൻ, മുട്ടത്തറ സോമൻ, ശ്രീകണ്ഠൻ, മഹിളാ ഫെഡറേഷൻ നേതാവ് ജയ ആന്റണി, കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.