പറണ്ടോട് : കീഴ്‌പാലൂർപാറയ്ക്കരവെട്ട ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നുമുതൽ മാർച്ച് ഒന്നുവരെ വിവിധ ക്ഷേത്ര ചടങ്ങുകളോട് ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.എൽ. അശോക് കുമാറും സെക്രട്ടറി സി. സോമൻ നായരും അറിയിച്ചു. ക്ഷേത്രതന്ത്രി ശബരിമല മുൻ മേൽശാന്തി നാരായണൻ വിഷ്ണുനമ്പൂതിരിയും മേൽശാന്തി കെ.എസ്. രാമനാഥൻ പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.മൂന്ന് ദിവസവും പുലർച്ചെ 4.30ന് നിർമ്മാല്യദർശനം, 5ന് മഹാഗണപതിഹോമം, ധാര, വൈകിട്ട് ദീപാരാധന, മാടൻ തമ്പുരാൻ നടയിൽ വലിയ പടുക്കയും തമ്പുരാൻ പൂജയും വിശേഷാൽ പൂജകളും ഉണ്ടാകും.
ഇന്ന് രാവിലെ പുരാണപാരായണം, വൈകിട്ട് 4.30 സമൂഹശിവ സഹസ്രനാമാർച്ചന, ഭരതനാട്യം, ഭഗവതിസേവ, കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം. 28ന് രാവിലെ 9.30ന് സമൂഹപൊങ്കാല, 10.30 കുഞ്ഞൂണ്, തുലാഭാരം, നാമകരണം, പിടിപ്പണം വാരൽ, തിരുവാതിര, 8ന് സമൂഹ പുഷ്പാഭിഷേകം. മാർച്ച് 1ന് 6.30ന് നെയ്യാണ്ടിമേളം, 7ന് മഹാമൃത്യുഞ്ജയ ഹോമം, കലശപൂജ, കളഭാഭിഷേകം, 8.30ന് നാഗർക്ക് നൂറുംപാലും, പുഷ്പാഭിഷേകം, ഗാനമേള തുടർന്ന് യാമപൂജകൾ.