തിരുവനന്തപുരം: കിഴക്കുംകര കുഴിവിളാകത്ത് തമ്പുരാൻ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നടക്കും. ക്ഷേത്ര മേൽശാന്തി വിജയപ്രസാദിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.35ന് അഖണ്ഡനാമ ജപം, 8ന് പന്തീരടി പൂജ, 9ന് രുദ്ര കലശപൂജ, 9.30ന് 108 കുടം ജലധാര, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, മാർച്ച് രണ്ടിന് രാവിലെ ഇളനീർ അഭിഷേകം, അഖണ്ഡനാമ സമാപ്തി (വ്രതം മുറിയ്ക്കൽ) എന്നിവ നടക്കുമെന്ന് ക്ഷേത്ര രക്ഷാധികാരി കെ.പി ശൈലചന്ദ്രൻ അറിയിച്ചു.