dry-day

തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം. ബാറുടമകളുടെ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും നടത്തിയ ചർച്ചകളിൽ ഈ ആവശ്യം ഉയർന്നിട്ടുണ്ട്. 2020മുതൽ ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലുള്ളതാണെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഇക്കൊല്ലവും ഡ്രൈ ഡേ ഒഴിവാക്കിയേക്കില്ലെന്നാണ് സൂചന. അതേസമയം ബാറുകളുടെ പ്രവർത്തന സമയം രാത്രി 11വരെയാക്കാനും ടൂറിസം മേഖലകളിൽ കൂടുതൽ മദ്യശാലകൾ തുറക്കാനും അനുമതി നൽകിയേക്കും.