പൂവാർ: കരുംകുളം കല്ലുമുക്ക് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 20-ാമത് കുംഭ അശ്വതി മഹോത്സവത്തിന് തുടക്കമായി. മാർച്ച് 7ന് സമാപിക്കും. 27ന് രാവിലെ 7ന് പ്രഭാതപൂജ, 7.30ന് നിറപറ - പൂവാർ, തോണികടവ്, കുളത്തൂർ, രാത്രി 9ന് കളംകാവൽ - കുളത്തൂർ, 28ന് രാവിലെ 7ന് നിറപറ - ബണ്ട്, ശൂലംകുടി, കല്ലിംഗവിളാകം, അരുമാനൂർ, ആശുപത്രി ജംഗ്ഷൻ, മാർച്ച് 1ന് നിറപറ - കരുംകുളം, കൊച്ചുതുറ, പള്ളം, രാത്രി 8.30ന് കളംകാവൽ - ടി.ബി ജംഗ്ഷൻ, 2ന് രാവിലെ 7ന് നിറപറ - കഴിവൂർ, കാണവിള, കാഞ്ഞിരംകുളം, മുള്ളുവിള, രാത്രി 8.30ന് കളംകാവൽ - മുള്ളുവിള,
3ന് രാവിലെ 7ന് നിറപറ - പരണിയം, പാമ്പുക്കാല, രാത്രി 8.30ന് കളംകാവൽ - പാമ്പുക്കാല, 4ന് രാവിലെ 7 ന് നിറപറ -ചപ്പാത്ത്, വളവ്നട, പുന്നക്കുളം, ചൊവ്വര, പുളിങ്കുടി, 5 ന് രാവിലെ 9ന് ദിക്കുബലി -പയറ്റുവിളാകം, ഉച്ചക്ക് 12 ന് ഉച്ചപൂജ, 12.30 ന് അന്നദാനം, 6.30 ന് സന്ധ്യാപൂജ, രാത്രി 9 ന് തലയിൽ എഴുന്നള്ളത്ത്, 6ന് രാവിലെ 5ന് ഗണപതി ഹോമം, 6ന് പ്രഭാതപൂജ, 10ന് ഭക്തി ഗാനമേള, 10.5ന് പൊങ്കാല, 12ന് അശ്വതി ദീപാരാധന, 12.15ന് പൊങ്കാല നിവേദ്യം, 12.30ന് സമൂഹസദ്യ, 6.30ന് സന്ധ്യാ ദീപാരാധന, 7ന് കുത്തിയോട്ടം, താലപ്പൊലി, പിടിപ്പണം, തുലാഭാരം, രാത്രി 10ന് തലയിൽ എഴുന്നള്ളത്ത്, 7ന് രാവിലെ പ്രഭാതപൂജ, 8ന് പ്രഭാത ഭക്ഷണം, 9ന് ഗുരുസി, 11ന് ശുദ്ധികലശപൂജ, 11.30ന് ദേവി വിഗ്രഹം അകത്തെഴുന്നള്ളിക്കും