
തിരുവനന്തപുരം : യുക്രെയിനിൽ നിന്ന് നോർക്ക ഹെൽപ്പ് ഡെസ്കിലെ വാട്സ്ആപ്പിൽ സഹായം അഭ്യർത്ഥിക്കുന്നവരുടെ വിവരങ്ങൾ രണ്ടു മിനിട്ടിനകം കേന്ദ്രത്തിന് കൈമാറുന്നുണ്ടെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് പരമാവധി ആശ്വാസമെത്തിക്കും. ആവശ്യമെങ്കിൽ മടങ്ങിയെത്തുന്നവർക്ക് ഡൽഹിയിലും മുംബയിലും താമസസൗകര്യമൊരുക്കുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു.