1

വിഴിഞ്ഞം: മഞ്ഞയിൽ പുതച്ച് പൂച്ച നഖങ്ങൾ (കാറ്റ്സ് ക്ലൗ) വിരിഞ്ഞു. സാധാരണ മാർച്ച് ഡിസംബറിൽ പൂക്കുന്ന ഇവ വേനൽ മഴ ലഭിച്ചതിനാൽ നേരത്തെ പൂവിട്ടു.

കാറ്റ്സ് ക്ലൗ എന്ന വള്ളിചെടിയാണ് വെള്ളായണി കാർഷികകോളജിലെത്തുന്നവർക്ക് മനോഹര കാഴ്ച ഒരുക്കുന്നത്. കോളജ് വളപ്പിലെ മരങ്ങളിൽ തിങ്ങി പടർന്നു കയറിയ ചെടിയുടെ ഇലകൾ പുറത്തു കാണാത്ത വിധമാണ് പൂവിട്ടത്. പൂച്ചയുടെ നഖം പോലെ ഇത് പ്രതലങ്ങളിൽ പറ്റിപിച്ച് കയറുന്നതിനാലാണ് ചെടിക്ക് ഈ പേര് വന്നത്. 2014 ലെ ബയോ സെക്യൂരിറ്റി ആക്ട് കാറ്റഗറി 3 ൽ ഉൾപ്പെട്ട സംരക്ഷണ സസ്യമാണ്. കാർഷിക കോളജ് വളപ്പിലെ ഈ ചെടി വർഷത്തിൽ ഒരിക്കൽ മാത്രമേ ഇത്രയധികം പൂക്കൾ ഉണ്ടാകുന്നുള്ളു. ഒരാഴ്ച മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളൂ.