
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര യജ്ഞം 11-ാം ദിവസമായ ഇന്ന് രാവിലെ 11ന് നടക്കുന്ന കലശാഭിഷേകത്തോടെ പൂർത്തിയാവും. തുടർന്ന് പ്രസാദ വിതരണം നടക്കും. വൈകിട്ട് 4.30ന് കോടിയർച്ചനയ്ക്ക് ശേഷം രാത്രി 9ന് പള്ളിവേട്ട. ആറാട്ട് ദിവസമായ 28ന് രാവിലെ കോടിയർച്ചനയെ തുടർന്ന് രാവിലെ 11.30ന് തൃക്കൊടിയിറക്ക്. വൈകിട്ട് 3ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെ പ്രത്യേക രഥത്തിൽ നെയ്യാറിലെ കാഞ്ഞിരംമൂട് കടവിൽ നടക്കുന്ന ആറാട്ടിനായി എഴുന്നെള്ളിക്കും.
ആറാട്ടിന് ശേഷം 4.30ന് ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നെള്ളിക്കും. മാർച്ച് 1ന് ശിവരാത്രി ദിനത്തിൽ വൈകിട്ട് 4ന് ആയിര കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഭസ്മാഭിഷേകം നടക്കും.