
വിഴിഞ്ഞം: നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. അടിമലത്തുറ പുറമ്പോക്ക് പുരിയിടം സ്വദേശി ക്രിസ്തുദാസിനെയാണ് (55) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സമാനമായ സംഭവത്തിൽ നേരത്തെയും ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ടായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ കെ.എൽ.സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു.