solar-

പാറശാല:കെ.എസ്.ഇ.ബി യുടെ സൗരപദ്ധതി പ്രകാരം പാറശാല നിയോജക മണ്ഡലത്തിൽ ആദ്യമായി നടപ്പിലാക്കിയ 3 കെ.വിയുടെ സോളാർ പ്ലാന്റ് ഉപഭോക്താവായ പാറശാല ആശുപത്രി ജംഗ്‌ഷന് സമീപം ഡോ.ഗീതാരാജീവിന്റെ 'ഗ്രീഷ്മം' വസതിയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പാറശാല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിലും നേതൃത്വത്തിലും നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത വാർഡ് മെമ്പർമാർ,കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.