തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നേതാവ് ബി.ഡി. മാസ്റ്റർ അനുസ്‌മരണം പേട്ട എൻ.എസ്.എസ് കരയോഗം ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസി‌ഡന്റ് പീറ്റർ കുലാസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ, കർഷക യൂണിയൻ ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ്, ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാൻ, ഷിബി.പി, ദിലീപ്, ബീമാപ്പള്ളി റഷീദ്, കൗൺസിലർ സി.എസ്. സുജാത, രാമചന്ദ്രൻ നായർ, സി.ആർ. സുനു,​ ജോസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.