general

ബാലരാമപുരം: മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവരാത്രി ആറാട്ട് പള്ളിവേട്ടയ്ക്ക് തലയൽ മഹാദേവ ഋഷീശ്വരത്തപ്പന്റെ തിടമ്പേറ്റാനെത്തിയ ഗജരാജൻ തൃക്കടവൂർ ശിവരാജുവിന് ബാലരാമപുരത്ത് പുഷ്പവൃഷ്ടിയോടെ സ്വീകരണം നൽകി. ക്ഷേത്ര ഉപദേശകസമിതി ഘോഷയാത്രയോടെയാണ് ശിവരാജുവിനെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. മഹാശിവരാത്രിദിനമായ നാളെ രാവിലെ 10.30ന് സമൂഹസദ്യ,​ 11.30ന് ഗാനമേള,​ വൈകിട്ട് 6ന് നൃത്തസന്ധ്യ,​ 6.45ന് നാട്യപ്രവേശം,​ രാത്രി 8ന് ആട്ടവും പാട്ടും ബംബർ ചിരിയും – സിനിമ പിന്നണി ഗായകർ, ടിവി താരങ്ങളും പങ്കെടുക്കുന്ന ഷോ. രാത്രി 9.35ന് ഒന്നാം യാമപൂജ,​ 11ന് രണ്ടാം യാമപൂജ,​ 12.30ന് കലശാഭിഷേകത്തോടെ മൂന്നാം യാമപൂജ,​ 2.30 ന് നാലാം യാമപൂജ,​ മാർച്ച് 2ന് രാവിലെ 11.30ന് വേട്ടസദ്യ,​ രാത്രി 9ന് തേമ്പാമുട്ടം ചാനൽപ്പാലം ജംഗ്ഷനിൽ പള്ളിവേട്ട,​ തിരു.ആറാട്ട് ദിനമായ മാർച്ച് 3ന് രാവിലെ 10.30 മുതൽ 1.30 വരെ ആറാട്ട് സദ്യ,​ വൈകിട്ട് 4ന് തൃക്കൊടിയിറക്ക്,​ 5.30ന് പുഷ്പവൃഷ്ടിയോടെ ആറാട്ട്.