
നെയ്യാറ്റിൻകര: സാമൂഹിക അന്തകാരത്തിനെതിരെ ഗുരു തെളിയിച്ച ദീപമായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയെന്ന് എം. വിൻസെന്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച ' മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ, ജില്ലാപഞ്ചായത്തംഗം കോട്ടുകാൽ വിനോദ്, ബി.ജെ.പി ജില്ലാകമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.വി. രാജേഷ്, സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം സി. സുജിത്, ശിവഗിരി മഠം സ്വാമി മഹാദേവാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുത്തു.