kallu-shap

ടോഡി ബോർഡ് പ്രവർത്തന സജ്ജമാവും

തിരുവനന്തപുരം :പുതിയ മദ്യ നയത്തിൽ കള്ള് ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കാനുള്ള നിർദ്ദേശം വന്നേക്കും. ആരാധനാലയങ്ങളും വിദ്യാലയങ്ങളുമടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് 400 മീറ്റർ ദൂരത്തിലേ ഇപ്പോൾ കള്ള് ഷാപ്പുകൾക്ക് പ്രവർത്തിക്കാനാവൂ. എന്നാൽ വിദേശ മദ്യവില്പനശാലകൾക്കും ത്രീ സ്റ്റാർ ബാറുകൾക്കും ഇത് 200 മീറ്ററാണ്. ഫോർ സ്റ്റാർ, ഫൈവ്സ്റ്റാർ ബാറുകൾക്ക് 50 മീറ്ററും.

കള്ള് ഷാപ്പുകളുടെ നിലവിലെ അന്തരീക്ഷമാണ് ദൂരപരിധി കുറയ്ക്കുന്നതിന് തടസമായി പറഞ്ഞിരുന്നത്. പുതിയ അബ്കാരി വർഷത്തിൽ ടോഡി ബോർഡ് യാഥാർത്ഥ്യമാവുന്നതോടെ, കള്ളുഷാപ്പുകളുടെ രൂപഘടന മാറും. ടോഡി ബോർഡിന് നിയമസഭ അംഗീകാരം നൽകിയെങ്കിലും ,കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തനം തുടങ്ങാനായില്ല.

ടോഡി ബോർഡ്

നികുതി വകുപ്പ് പ്രതിനിധി (സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി /അഡിഷണൽ ചീഫ് സെക്രട്ടറി), എക്‌സൈസ് കമ്മിഷണർ, ധനകാര്യ സെക്രട്ടറി, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷൻ, കള്ള് മേഖലയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുടെ ഓരോ പ്രതിനിധികൾ, കള്ള് ഷാപ്പ് ലൈസൻസികളുടെ അസോസിയേഷന്റെ രണ്ട് പ്രതിനിധികൾ, കേര കർഷകരുടെ രണ്ട് പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് ബോർഡ്. സർക്കാർ നിശ്ചയിക്കുന്ന വ്യക്തി ചെയർമാനാവും. ജോയിന്റ് എക്‌സൈസ് കമ്മിഷണർ പദവിയിലുള്ള ഉദ്യോഗസ്ഥനാവും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ.

ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പാക്കുക, അധികം ഉത്പാദിപ്പിക്കുന്ന കള്ള് കേടു കൂടാതെ സൂക്ഷിക്കാൻ സൗകര്യമൊരുക്കുക, കൂടുതൽ തെങ്ങ് വച്ചു പിടിപ്പിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുക,

ഷാപ്പുകൾക്ക് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കുക തുടങ്ങിയവയാണ് ടോഡി ബോർഡ് കൊണ്ടുദ്ദേശിക്കുന്നത്.

ദൂരപരിധി

ബാധകം

വിദ്യാലയങ്ങൾ

ആരാധനാലയങ്ങൾ

ശ്മശാനങ്ങൾ

പട്ടിക വിഭാഗകോളനികൾ

കള്ള് വ്യവസായം

ലൈസൻസുള്ള ഷാപ്പുകൾ: 4500

ചെത്തു തൊഴിലാളികൾ: 18,800

വില്പന തൊഴിലാളികൾ: 7,500