തിരുവനന്തപുരം: മൂന്നാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം ഇന്ന് രാവിലെ 10.30ന് കേരള സർവകലാശാലാ സെനറ്റ്‌ ചേംബറിൽ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. കേരളം, മാഹി, ലക്ഷദീപ് എന്നിവിടങ്ങളിലുള്ളവർ ഓൺലൈനിലൂടെ പങ്കെടുക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് കേന്ദ്ര യുവജനകാര്യ വകുപ്പ് നെഹ്‌റു യുവ കേന്ദ്രയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ പാർലമെന്റിൽ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും. ഫോൺ: 9400598000.